Wednesday, December 15, 2010

വിശ്വ ശില്പിയോടൊരഭ്യര്‍ത്ഥന

വിശ്വ ശില്പിയോടൊരഭ്യര്‍ത്ഥന
അറിവില്ലെനിക്കൊട്ടും കവനം കുറിയ്ക്കുവാന്‍
കഴിവുണ്ടെനിക്കെന്നു കൂട്ടുകാരും
കരളിന്നടിത്തട്ടിലൂറുന്നതെന്തുമീ
കടലാസിലാലേഖ്യം ചെയ്തതല്ലാ -
തറിവില്ലെനിക്കൊട്ടും കവനം രചിക്കുവാന്‍
കഴിവെന്നിലുണ്ടെന്നു കൂട്ടുകാരും.
ഒരു പുമാന്‍ കാട്ടുന്ന ചേഷ്ടകള്‍ കണ്ടവയപരന്‍
പകര്ത്തിടും ഗോഷ്ടിയല്ലാ -
തിതിലെന്തു സാരം ഗ്രഹിപ്പവര്‍ക്കീ -
കവിത്വം കപിത്വമായ് തീരില്ലയോ?
ഒരുവേളയീക്കാട്ടുചപലതഎന്നിലെ -
ക്കവിയെ ചൂഴ്ന്നങ്ങുണര്ത്തുമല്ലാ-
തറിവില്ലെനിക്കൊട്ടും കവനം ചമയ്ക്കുവാന്‍
കഴിവെനിക്കേകണേ വിശ്വ ശില്പോ!

4 comments:

Unknown said...

ഒട്ടും വൈകിയിട്ടില്ല,
ഭൂലോക വലയിലെ, ബ്ലോഗര്‍മാരുടെ ഇടയിലേക്ക് സ്വാഗതം.
കവിത അസ്സലായിട്ടുണ്ട്.

Kalavallabhan said...

ഇല്ലെന്ന് വിശ്വസിക്കുന്നിടത്തേക്ക് എല്ലാം എത്തിടുന്നു.
സ്വാഗതം.
ഇനിയും നല്ല കവിതകൾ പ്രതീക്ഷിക്കുന്നു..

Unknown said...

വളരെ നന്നായിടുണ്ട്. കഴിവുള്ളത് ഉപയോഗിച്ച് വളര്‍ത്തി ഉച്ചതയില്‍ എത്തട്ടെ.

Unknown said...

വളരെ നന്നായിടുണ്ട്. കഴിവുള്ളത് ഉപയോഗിച്ച് വളര്‍ത്തി ഉച്ചതയില്‍ എത്തട്ടെ.